പുനലൂർ: എസ്.എൻ.ഡി.പി യോഗം മുൻ പ്രസിഡന്റും എസ്.എൻ.ട്രസ്റ്റ് ചെയർമാനും പുനലൂർ യൂണിയൻ മുൻ പ്രസിഡന്റും പുനലൂർ നഗരസഭ മുൻ അദ്ധ്യക്ഷനുമായിരുന്ന ജെ.കമലാസനൻ വൈദ്യരുടെ

15-ാമത് ചരമ വാഷികത്തിന്റെ ഭാഗമായി പുനലൂർ യൂണിയനിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. കൊവിഡ് നിയന്ത്രണങ്ങളോടെ ചേർന്ന അനുസ്മരണ യോഗത്തിൽ യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസി‌ഡന്റ് ഏ.ജെ.പ്രദീപ്,യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്,യോഗം ഡയറക്ടർമാരായ എൻ.സതീഷ്കുമാർ, ജി. ബൈജു, യൂണിയൻ കൗൺസിലർ എസ്.സദാനന്ദൻ,കെ.വി.സുഭാഷ് ബാബു ,അടുക്കളമൂല ശശിധരൻ, എൻ.സുന്ദരേശൻ, എസ്.എബി തുടങ്ങിയവർ പങ്കെടുത്തു.