d

കരുനാഗപ്പള്ളി: കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രം നടപടി സ്വീകരിക്കണമെന്ന് എ.എം. ആരിഫ് എം.പി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്‌ അയച്ച കത്തിൽ ആവശ്യപ്പെട്ടു. ഗൾഫ് രാജ്യങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുന:സ്ഥാപിക്കുക, വാക്സിൻ ഡോസുകൾക്കിടയിലുള്ള ഇടവേള കുറയ്ക്കുക, വാക്സിൻ ലഭ്യമാക്കുന്നതിൽ പ്രവാസികളെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തുക, കൊവാക്സിൻ ഗൾഫ് രാജ്യങ്ങൾ അംഗീകരിക്കാനുള്ള നടപടി സ്വീകരിക്കുക തുടങ്ങി പ്രവാസി സമൂഹം ഉയർത്തുന്നത് ന്യായമായ ആവശ്യങ്ങളാണ്. അവ പൂർത്തീകരിക്കാൻ വിവിധ ഗൾഫ് രാജ്യങ്ങളുമായി നയതന്ത്രതലത്തിൽ ചർച്ച നടത്താൻ തയ്യാറാകണമെന്നും കത്തിൽ ആവശ്യപ്പെട്ടു.