ഓടനാവട്ടം: ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്‌കീമും ആരോഗ്യവകുപ്പും ചേർന്ന് ഓടനാവട്ടത്ത് കൊവിഡ് പ്രതിരോധ സാന്ത്വന പരിപാടി നടത്തി. വെളിയം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. ബിനോജ് ഉദ്‌ഘാടനം ചെയ്തു. കെ.ആർ .ജി .പി .എം. പ്രിൻസിപ്പൽ എച്ച്. ശ്രീലേഖ അദ്ധ്യക്ഷത വഹിച്ചു . എൻ. എസ് .എസ് ജില്ലാ കോ -ഓർഡിനേറ്റർ കെ. ജി. പ്രകാശ്, എൻ. എസ് .എസ് സന്ദേശം കൈമാറി. വാപ്പാല കുടുംബാരോഗ്യം മെഡിക്കൽ ഓഫീസർ ഡോ. ദിവ്യാ സതീഷ് കൊവിഡ് ബോധവത്കരണം നടത്തി. മുട്ടറ ഗവ.സ്കൂൾ പ്രിൻസിപ്പൽ എ. നൂർസമാൻ, പി .ടി .എ പ്രസിഡന്റുമാരായ ആർ. ഗോപൻ, കെ. ശ്രീകുമാർ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ പി.എസ്.സ്മിത്ത്, പി.എ .സി അംഗങ്ങളായ മഹേഷ്‌, ജിബിൻ, അർദ്രിത എന്നിവർ സംസാരിച്ചു.