കൊല്ലം: വിവിധ ഹാർബറുകളിൽ നിന്നായി ഇന്ന് മുതൽ കൂടുതൽ യാനങ്ങൾ കടലിലേയ്ക്ക് പോകും. ഇന്നലെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കില്ലാത്ത മത്സ്യത്തൊഴിലാളികളെ ഹാർബറിലേക്ക് പ്രവേശിപ്പിച്ചില്ല. അതുകൊണ്ട് തന്നെ രജിസ്ട്രേഷൻ നമ്പർ അടിസ്ഥാനത്തിൽ പോകാൻ അനുമതിയുള്ള പല വള്ളങ്ങൾക്കും ഇറങ്ങാനായില്ല. ഇന്നലെയും കൊല്ലം തീരത്ത് മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക കൊവിഡ് പരിശോധന ക്യാമ്പ് നടത്തി. കൊല്ലം തീരത്ത് നിലവിൽ മൂന്ന് ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പരിശോധന നടത്താതെ മത്സ്യബന്ധനത്തിന് അനുവദിച്ചിരുന്നെങ്കിൽ വൻ വ്യാപനം ഉണ്ടാകുമായിരുന്നെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.