ചാത്തന്നൂർ. ചിറക്കര ഗ്രാമപഞ്ചായത്തിൽ രണ്ടാംവിളയായി കൃഷി ചെയ്തെടുത്ത 17.5 ടൺ നെല്ല് സിവിൽ സപ്ളൈസ് കോർപ്പറേഷന് കൈമാറുന്നതിനായി സംഭരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി. സുശീലാദേവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. ദേവദാസ്, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ മിനിമോൾ ജോഷ്, ബി. സുദർശനൻപിള്ള, കൃഷി ഓഫീസർ അഞ്ജു വിജയൻ, നെല്ല് സംഭരണ ഓഫീസർ മനോജ്, അസി. കൃഷിഓഫീസർ ഉണ്ണിക്കൃഷ്ണപിള്ള, പാടശേഖരസമിതി കൺവീനർ അപ്പുക്കുട്ടൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.