shops

കൊല്ലം: ലോക്ക്ഡൗൺ കാലത്ത് അടച്ചിട്ടിരുന്ന തദ്ദേശസ്ഥാപനങ്ങളുടെ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് വാടകയിൽ ഇളവ് അനുവദിക്കണമെന്നുള്ള സർക്കാർ നിർദ്ദേശം ജില്ലയിൽ അടിയന്തരമായി നടപ്പാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജനും ജനറൽ സെക്രട്ടറി ജി. ഗോപകുമാറും ആവശ്യപ്പെട്ടു.

മറ്റ് സർക്കാർ - അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കടകൾക്കും ഇത്തരത്തിൽ ഇളവ് അനുവദിക്കണം. ഒരു മാസമായി തുടരുന്ന ലോക്ക്ഡൗണിനെ തുടർന്ന് വ്യാപാര മേഖല തകർന്നടിഞ്ഞിരിക്കുകയാണ്. അതുകൊണ്ട് സ്വകാര്യ കെട്ടിട ഉടമകളും വ്യാപാരികൾക്ക് വാടക ഇളവ് അനുവദിക്കണം. കൊവിഡ് പ്രതിരോധത്തിന് വേണ്ടിയുള്ള ലോക്ക് ഡൗണിൽ എല്ലാ വിഭാഗം കടകൾക്കും നിശ്ചിത ദിവസം പ്രത്യേക സമയം കടകൾ തുറക്കാൻ അനുവദിക്കണം. ജി.എസ്.ടിയിൽ റിട്ടേൺ ഫയൽ ചെയ്യാനും നികുതി ഒടുക്കാനുള്ള സമയംനീട്ടി നൽകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.