pho
സി.പി.ഐ ഇടമൺ-34 മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് ബാധിതർക്കും, സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നവർക്കും നൽകിയ ഭക്ഷ്യധാന്യങ്ങളുടെ വിതരണോദ്ഘാടനം അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാധാ രാജേന്ദ്രൻ നിർവഹിക്കുന്നു.

പുനലൂർ: ഇടമൺ-34 തേക്കുംകൂപ്പ്മേഖലയിൽ കൊവിഡ് ബാധിതരായി ചിത്സയിൽ കഴിയുന്നവർക്കും സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നവർക്കും ഭക്ഷ്യധാന്യവും പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു. സി.പി.ഐ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് 60 ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളും മറ്റും സൗജന്യമായി നൽകിയത്. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ വിതരണോദ്ഘാടനം നിർവഹിച്ചു. ഇടമൺ സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ.ഷംസുദ്ദീൻ, എൽ.ഗോപിനാഥ പിള്ള, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എൻ.സുദർശനൻ, സുരേഷ്, ആർ.സുമേഷ് തുടങ്ങിയവർ സംസാരിച്ചു.