oxi
എ.ഐ.എസ്.എഫിന്റെ ഓക്സിമീറ്റർ ചലഞ്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ. ഡാനിയേൽ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിൽ നിൽക്കുന്ന ആശാ പ്രവർത്തകർക്ക് നൽകുന്നതിനായി എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച പൾസ് ഓക്സി മീറ്റർ ചലഞ്ചിന്റെ ഉദ്ഘാടനം ചടയമംഗലം ഇളമാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് സാം.കെ. ഡാനിയേൽ നിർവഹിച്ചു. പഞ്ചായത്തിലെ മുഴുവൻ ആശാ പ്രവർത്തകർക്കും പൾസ് ഓക്സി മീറ്റർ നൽകിയായിരുന്നു ഉദ്ഘാടനം. എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് അനന്തു.എസ് പോച്ചയിൽ അദ്ധ്യക്ഷനായി. സംസ്ഥാന എക്സി. അംഗം സന്ദീപ് അർക്കന്നൂർ, ആസിഫ് സത്താർ, വിഷ്ണു കൊച്ചുവീട്ടിൽ എന്നിവർ സംസാരിച്ചു. ദീർഘദൂര യാത്രക്കാർക്കും തെരുവിൽ അലയുന്നവർക്കും എ.ഐ.എസ്.എഫിന്റെ നേതൃത്വത്തിൽ ഭക്ഷണം നൽകുന്നുണ്ട്. രക്തദാനത്തിനൊപ്പം കൊവിഡ് ബാധിതരുടെ സംസ്കാരത്തിനും നേതൃത്വം നൽകുന്നു. ഇതിന് പുറമേ നടത്തുന്ന ഓക്സിമീറ്റർ ചലഞ്ച് വിജയിപ്പിക്കാൻ എല്ലാ വിദ്യാർത്ഥികളും സഹായിക്കണമെന്ന് എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് അനന്തു.എസ്. പോച്ചയിൽ, സെക്രട്ടറി എ.അധിൻ എന്നിവർ പറ‌ഞ്ഞു.