കുന്നത്തൂർ : ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഗവ. ഹോമിയോ ഡിസ്‌പെൻസറിയിലും എൻ.എച്ച്.എം ഹോമിയോ ഡിസ്‌പെൻസറിയിലും ആരംഭിച്ച പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഇ. വിജയലക്ഷ്മി, പഞ്ചായത്ത് അംഗം ശ്രീലക്ഷ്മി, മെഡിക്കൽ ഓഫീസർ ഡോ. ധന്യ, ഡോ. ജയപ്രകാശ്, ഡോ. ഷീല എന്നിവർ പങ്കെടുത്തു. കൊവിഡ് നെഗറ്റീവായതിനു ശേഷം 14 ദിവസം കഴിഞ്ഞവർക്ക് നേരിട്ട് എത്താം. പൊതുജനങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രസിഡന്റ് എസ്. ശ്രീകുമാർ അറിയിച്ചു.