kunnathoor-
പോരുവഴി കമ്പലടി മഠത്തിലയ്യത്ത് തങ്ങൾ കുഞ്ഞിന്റെ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താണ നിലയിൽ

കുന്നത്തൂർ : പോരുവഴി കമ്പലടിയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താണു. ഇന്നലെ രാവിലെ വീട്ടുകാർ നോക്കി നിൽക്കുമ്പോഴാണ് ഏകദേശം അൻപത് അടിയോളം താഴ്ചയുള്ള കിണർ പൂർണമായും അകത്തേക്ക് ഇടിഞ്ഞത്. മഠത്തിലയ്യത്ത് തങ്ങൾ കുഞ്ഞിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞു താണത്. കഴിഞ്ഞ ദിവസങ്ങളിൽ ഈ മേഖലയിൽ ശക്തമായ മഴ പെയ്തിരുന്നു.