കൊല്ലം: ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടും തൃക്കരുവയിൽ കൊവിഡ് പ്രതിരോധം പാളുന്നുവെന്ന് എൽ.ഡി.എഫ് തൃക്കരുവ ലോക്കൽ കമ്മിറ്റി. പ്രതിദിനം കൊവിഡ് രോഗികളുടെ എണ്ണം അൻപതിന് മുകളിലാകുകയും പോസിറ്റിവിറ്റി നിരക്ക് കൂടുകയും ചെയ്യുന്നുണ്ട്. നിലവിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നാഥനില്ലാത്ത അവസ്ഥയാണുള്ളതെന്നും എൽ.ഡി.എഫ് ആരോപിച്ചു.

പഞ്ചായത്ത് പരിധിയിലെ രോഗികൾക്ക് ഭക്ഷണമെത്തിക്കാനും മരുന്ന് വിതരണം നടത്താനും എൽ.ഡി.എഫിന്റെ സന്നദ്ധപ്രവർത്തകർ മാത്രമാണുള്ളത്. ചില സംഘടനകൾ നടത്തിവന്ന സന്നദ്ധപ്രവർത്തനം തടസപ്പെടുത്തുന്ന നടപടികളും പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു.