കൊല്ലം: ദേശീയ വ്യാപകമായി സംയുക്ത കർഷക സമിതി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി നാളെ കരിദിനം ആചരിക്കുമെന്ന് കർഷകസംഘം ജില്ലാ പ്രസിഡന്റ് അഡ്വ. ബിജു.കെ. മാത്യു, സെക്രട്ടറി സി. ബാൾഡുവിൻ എന്നിവർ അറിയിച്ചു.

കർഷകർ വീടുകളിലും സംഘടനാ ഓഫീസുകളിലും നാളെ വൈകിട്ട് 5ന് പ്രതിഷേധ പരിപാടി, കരിങ്കൊടി ഉയർത്തൽ, പ്രധാനമന്ത്രിയുടെ കോലം കത്തിക്കൽ എന്നിവ സംഘടിപ്പിക്കുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു.