കൊല്ലം: താലൂക്ക് തല സ്‌ക്വാഡ് പരിശോധനയിൽ ഇന്നലെ 175 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ഇതിൽ 148 കേസുകളും കൊട്ടാരക്കരയിലാണ്. കരുനാഗപ്പള്ളി, ക്ലാപ്പന, ഓച്ചിറ, തഴവ, ചവറ എന്നിവിടങ്ങളിൽ സെക്ടറൽ മജിസ്‌ട്രേറ്റുമാർ നടത്തിയ പരിശോധനയിൽ 123 കൊവിഡ് മാനദണ്ഡ ലംഘനങ്ങൾ കണ്ടെത്തുകയും 11 എണ്ണത്തിന് പിഴ ഈടാക്കുകയും ചെയ്തു. കുന്നത്തൂരിൽ 16 പേർക്ക് പിഴ ചുമത്തി.