ശാസ്താംകോട്ട: താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ കൊവിഡ് ചികിത്സ ആരംഭിച്ചു. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ. സോമപ്രസാദ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം പ്രവർത്തിച്ച മേഖലയിലാണ് കൊവിഡ് ചികിത്സ തുടങ്ങിയത്. ഓക്സിജൻ സൗകര്യമുള്ള 9 ബെഡുകളാണ് ആദ്യ ഘട്ടത്തിൽ ഒരുക്കിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അൻസർ ഷാഫി, ജില്ലാ പഞ്ചായത്തംഗം ഡോ. പി.കെ. ഗോപൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സനൽകുമാർ, വൈ. ഷാജഹാൻ, തുണ്ടിൽ നൗഷാദ്, ഷീജ, സുന്ദരേശൻ, വി. രതീഷ്, രാജി രാമചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഡോ. സി. ഉണ്ണിക്കൃഷ്ണൻ, പി.എം. സെയ്ദ്, ആർ. ഗീത, ആശുപത്രി സൂപ്രണ്ട് ഡോ. ഷഹന മുഹമ്മദ് എന്നിവർ പങ്കെടുത്തു. താലൂക്ക് ആശുപത്രിയിലെ കേന്ദ്രീകൃത ഓക്സിജൻ പ്ലാന്റിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.