pho
ആര്യങ്കാവ് സ്വർണ്ണപിളളക്കാട്ടിൽ കാട്ടാന കുത്തി മറിച്ചിട്ട തെങ്ങ്

പുനലൂർ: ആര്യങ്കാവ് ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി,​ കൃഷികൾ നശിപ്പിച്ചു. ആര്യങ്കാവ് സ്വർണപിള്ളക്കാട്ടിൽ പാറയ്ക്കൽ വീട്ടിൽ പി.എം.കുര്യന്റെ പുരയിടത്തിലാണ് കാട്ടാന ഇറങ്ങി കാർഷിക വിളകൾ നശിപ്പിച്ചത്. തെങ്ങ് ,​അടയ്ക്കാ, കുരുമുളക്,വാഴ തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചവയിൽ ഏറെയും.