ചാത്തന്നൂർ: ലോക്ക് ഡൗണിനെ തുടർന്ന് വരുമാനം നഷ്ടപ്പെട്ട വിശ്വകർമ്മ സമുദായത്തിൽപ്പെട്ട പരമ്പരാഗത തൊഴിലാളികൾക്ക് സർക്കാർ അടിയന്തര ധനസഹായം അനുവദിക്കണമെന്ന് കേരള വിശ്വകർമ്മ യുവജനസംഘം ചാത്തന്നൂർ താലൂക്ക് യൂണിയൻ ആവശ്യപ്പെട്ടു. കേരള ആർട്ടിസാൻസ് ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ ലേബർ ഡാറ്റാ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ പരമ്പരാഗത തൊഴിലാളികൾക്കും ധനസഹായം നൽകണമെന്ന് പ്രസിഡന്റ് ബിജു എള്ളുവിള, സെക്രട്ടറി വിനോദ് പാണിയിൽ എന്നിവർ ആവശ്യപ്പെട്ടു.