cpm-kottiyam
ആർദ്രം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച വിശപ്പുരഹിത കൊട്ടിയം പദ്ധതി സി.പി.എം ഏരിയാ സെക്രട്ടറി എൻ. സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: ആർദ്രം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ 'വിശപ്പുരഹിത കൊട്ടിയം' പദ്ധതിക്ക് തുടക്കമായി. സി.പി.എം ഏരിയാ സെക്രട്ടറി എൻ. സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി നിർദ്ധനർക്ക് ഭക്ഷണപ്പൊതികൾ എത്തിച്ചുനൽകി.

സൊസൈറ്റി സെക്രട്ടറി കെ.എസ്. ചന്ദ്രബാബു, ഉമയനല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്. ഫത്തഹുദ്ദീൻ, ഗോപകുമാർ, ഇമാം ഹുസൈൻ, ടി. സുരേഷ് ബാബു, എസ്. അനിൽകുമാർ, തമ്പി രവീന്ദ്രൻ, പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.