d

ശാസ്താംകോട്ട: കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിൽ ഇന്നുമുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. മൈനാഗപ്പള്ളിയിൽ നിലവിൽ 36 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 299 പേർ ചികിത്സയിൽ തുടരുകയാണ്. അവശ്യവസ്തുക്കൾ വിൽക്കുന്ന വ്യാപാരസ്ഥാപനങ്ങൾ രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് രണ്ട് . വരെ മാത്രമേ പ്രവർത്തിക്കാവൂ. പാൽ, പത്രം എന്നിവയുടെ വിതരണം രാവിലെ 5നും 8നും ഇടയിൽ പൂർത്തിയാക്കണം. റേഷൻ കട, മാവേലി സ്‌റ്റോറുകൾ, പാൽ ബൂത്തുകൾ എന്നിവയുടെ പ്രവർത്തനം രാവിലെ 8നും വൈകിട്ട് 5നും ഇടയിലായിരിക്കണം. ചന്തകളും പെട്ടിക്കടകളും പ്രവർത്തിപ്പിക്കാൻ പാടില്ലെന്നും സെക്രട്ടറി അറിയിച്ചു.