കൊല്ലം: ക്വയിലോൺ ഡിസ്ട്രിക്ട് റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷന്റെ അടിയന്തിര സൂം മീറ്റിംഗ് പ്രസിഡന്റ് പിഞ്ഞാണിക്കട നെജീബിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ജനറൽ സെക്രട്ടറി ജോൺസൺ ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. കൊവിഡിൽ ദുരിതം അനുഭവിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അംഗങ്ങൾക്ക് സൗജന്യമായി ഭക്ഷ്യക്കിറ്റ് നൽകാൻ തീരുമാനിച്ചു. 28ന് കിറ്റ് വിതരണം നടക്കും. വിശദവിവരങ്ങൾക്ക്: 9349789835, 9447076964, 9847040830.