abhimanu-
തെക്കേവിള ഡിവിഷൻ കൗൺസിലർ ടി.പി. അഭിമന്യു റാപ്പിഡ് റെസ്‌പോൺസ് ടീം അംഗങ്ങൾക്കുള്ള കൊവിഡ് പ്രതിരോധ സാമഗ്രികൾ കൺവീനർ അനന്ദവിഷ്ണുവിന് കൈമാറുന്നു

ഇരവിപുരം: കോർപ്പറേഷൻ തെക്കേവിള ഡിവിഷൻ കൗൺസിലറുടെ ഓഫീസിൽ നിന്ന് റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങൾക്ക് മഴക്കാല കൊവിഡ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ റെയിൻ കോട്ടുകളും പ്രതിരോധ സമഗ്രികളായ മാസ്‌ക്, കൈയുറകൾ, സാനിറ്റൈസർ മുതലായവ കൈമാറി. കൗൺസിലർ ടി.പി. അഭിമന്യു ആർ.ആർ.ടി കൺവീനർ അനന്ദവിഷ്ണുവിന് സാധനങ്ങൾ കൈമാറി.

യുവജന കമ്മിഷൻ ചെയർപേഴ്സൺ ചിന്ത ജെറോം, ജില്ലാ ലേബർ ഓഫീസ് ജീവനക്കാരായ ലീന, ജിൻസി, ഹർഷ, കെ.എസ്.ആർ.ടി.സി ജീവനക്കാരൻ ഹരികുമാർ, എസ്.ഡി. ഉണ്ണിക്കൃഷ്ണൻ, വരുൺ സഹദേവൻ, ലക്ഷ്മി പരമേശ്വരൻ തുടങ്ങിയവർ ചേർന്ന് സമാഹരിച്ച സാധനങ്ങളാണ് കൈമാറിയത്.