പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ പച്ചക്കറി കയറ്റിയെത്തിയ മിനി വാൻ മറിഞ്ഞു,​ ക്ലീനർക്ക് പരിക്കേറ്റു. ദേശീയ പാതയിലെ പ്ലാച്ചേരിയിൽ കൊടും വളവിലായിരുന്നു സംഭവം. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് പച്ചക്കറിയുമായി എത്തിയ വാനാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്. നിസാര പരിക്കേറ്റ തമിഴ്നാട് സ്വദേശിയായ ക്ലീനറെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.