പാരിപ്പള്ളി: ഐ.ഒ.സിയിൽ ഒരു വിഭാഗം കരാർ തൊഴിലാളികൾ ഇന്നലെ ഉച്ചയ്ക്ക് ആരംഭിച്ച പണിമുടക്ക് വൈകിട്ടോടെ പിൻവലിച്ചു. റീജിയണൽ ലേബർ കമ്മിഷണർ ആന്റണിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ പുറത്താക്കിയ തൊഴിലാളിയെ ബുധനാഴ്ച തിരിച്ചെടുക്കാൻ തീരുമാനമായതോടെയാണ് സമരം അവസാനിപ്പിച്ചത്. ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ഐ.എൻ.ടി.യു.സി യൂണിയനിൽപ്പെട്ട മുപ്പതോളം തൊഴിലാളികളാണ് പണിമുടക്കിയത്. കഴിഞ്ഞയാഴ്ച ഐ.എൻ.ടി.യു.സി വിഭാഗത്തിൽപെട്ട കരാർ തൊഴിലാളിയെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് ഇന്നലെ പണിമുടക്കിയത്.