lalu-p-joy-40

ശാസ്താംകോട്ട: രാജസ്ഥാനിലുണ്ടായ വാഹനാപകടത്തിൽ പോരുവഴി സ്വദേശിയായ സൈനികൻ മരിച്ചു. പോരുവഴി ചാത്താംകുളം പുത്തൻപുരയിൽ ജോയിക്കുട്ടിയുടെ മകൻ ലാലു.പി. ജോയിയാണ് (40, ഹവിൽദാർ) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അപകടം. ബൈക്കിൽ ക്വാർട്ടേഴ്‌സിലേക്ക് പോകുമ്പോൾ ആർമിയുടെ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. മൃതദേഹം പിന്നീട് നാട്ടിലെത്തിക്കും: മാതാവ് റോസമ്മ. ഭാര്യ: ലിങി ലാൽ. മക്കൾ: കെസിയ ലാൽ, കെവിൻ ലാൽ, കെൽവിൻ ലാൽ.