arippa
അരിപ്പ സമരഭൂമിയിൽ ഏകതാ പരിഷത്തിൻ്റെ നേതൃത്വത്തിൽ നടന്ന ഭക്ഷ്യധാന്യ കിറ്റ് വിതരണം

കുളത്തൂപ്പുഴ : അരിപ്പ സമരഭൂമിയിൽ ഏകതാ പരിഷത്ത് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.
ഏകതാ പരിഷത്ത് സ്ഥാപക നേതാവ് ഡോ.പി.വി .രാജഗോപാൽ മുൻകൈ എടുത്താണ് ഭക്ഷ്യധാന്യ കിറ്റുകൾ നൽകിയത്. സമരഭൂമിയിലെ പകുതിയിലേറെ കുടുംബങ്ങൾക്ക് റേഷൻ കാർഡ് ഇല്ലാത്തതിന്റെ പേരിൽ സൗജന്യ റേഷനരിയും മറ്റ് ഭക്ഷ്യധാന്യ കിറ്റുകളും ലഭിക്കുന്നില്ല. സമരഭൂമിയിൽ പത്ത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സർക്കാരിൽ നിന്നോ, മറ്റ് സർക്കാർ ഏജൻസികളിൽ നിന്നോ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് മെഡിക്കൽ സഹായങ്ങള ഭക്ഷ്യധാന്യ സഹായങ്ങളും ലഭ്യമാക്കണമെന്ന്
ആദിവാസി ദളിത് മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീരാമൻ കൊയ്യോൻ ആവശ്യപ്പെട്ടു. കിറ്റ് വിതരണ ചടങ്ങിന് ആദിവാസി ദളിത് മുന്നേറ്റ സമിതി നേതാക്കളായ വി. രമേശൻ, മണി, പി .മനോഹരൻ, കുഞ്ഞുട്ടി, മിനി കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.