കൊല്ലം: ലക്ഷദ്വീപിലെ സമാധാന ജീവിതം തകർക്കുന്ന അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാരങ്ങൾ അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും കത്ത് നൽകി.
ദ്വീപ് നിവാസികളുടെ പരമ്പരാഗത ജീവിത രീതിയിലും ഭക്ഷണക്രമത്തിലും ഇടപെടുന്ന നിയമങ്ങളും ചട്ടങ്ങളും അടിച്ചേൽപ്പിക്കുന്നത് ജനങ്ങളിൽ ഭീതി ജനിപ്പിക്കും. ദ്വീപ് നിവാസികളുടെ പ്രതിഷേധം മുഖവിലയ്ക്കെടുത്ത് അടിയന്തര പ്രശ്നപരിഹാരം കാണണമെന്ന് എം.പി ആവശ്യപ്പെട്ടു.