sndp
ഗുരുകാരുണ്യം പദ്ധതിയുടെ ലോഗോ പ്രകാശനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കുന്നു. യോഗനാദം ചീഫ് ഓർഗനൈസർ പി.വി. രജിമോൻ, മാവേലിക്കര യൂണിയൻ ഭാരവാഹികളായ ഡോ. എ.വി. ആനന്ദരാജ്, ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ്, സുരേഷ് പള്ളിക്കൽ, കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ, ശ്രീനാരായണ മെഡിക്കൽ മിഷൻ കമ്മിറ്റി അംഗം അനിൽ മുത്തോടം എന്നിവർ സമീപം

 ലോഗോ പ്രകാശനം വെള്ളാപ്പള്ളി നിർവഹിച്ചു

കൊല്ലം: കൊവിഡ് മഹാമാരിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ എസ്.എൻ.ഡി.പി യോഗം രൂപംനൽകിയ ജീവകാരുണ്യ പദ്ധതിയായ 'ഗുരുകാരുണ്യ'ത്തിന്റെ ലോഗോ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കണിച്ചുകുളങ്ങരയിൽ പ്രകാശനം ചെയ്തു.

കൊവിഡ് ബാധിതർക്കും ലോക്ക്ഡൗണിൽ ദുരിതം അനുഭവിക്കുന്നവർക്കും യൂണിയനുകളുടെ നേതൃത്വത്തിൽ ഭക്ഷ്യവസ്തുക്കളും മരുന്നുകളും എത്തിക്കൽ, കടുത്ത ദുരിതം നേരിടുന്നവർക്ക് സാമ്പത്തിക സഹായം നൽകൽ തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം.

ദുരിതഘട്ടങ്ങളിൽ യോഗവും യൂണിയനുകളും ശാഖകളും പോഷകസംഘടനകളും കുടുംബ യൂണിറ്റുകളുമെല്ലാം ഒരേ മനസോടെ ആശ്വാസപ്രവർത്തനങ്ങൾക്ക് ഇറങ്ങിയത് അഭിമാനകരമാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

കൊവിഡ് രണ്ടാം വ്യാപന കാലത്തും സഹായമെത്തിക്കുന്നതിൽ യോഗം പ്രവർത്തകർ മാതൃകാപരമായ പ്രവർത്തനമാണ് നടത്തിയത്. കൊല്ലം ശങ്കേഴ്സ് ആശുപത്രിക്ക് വെന്റിലേറ്റർ ഉൾപ്പെടെയുള്ളചികിത്സാ സംവിധാനങ്ങൾ വാങ്ങിനൽകാൻ യൂണിയനുകൾ തയ്യാറായി. യോഗത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഏകീകൃതസ്വഭാവം ഉണ്ടാകാൻ 'ഗുരുകാരുണ്യം' എന്ന നാമധേയത്തിൽ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.

യോഗം കൗൺസിലർ പി. സുന്ദരൻ, യോഗനാദം ചീഫ് ഓർഗനൈസർ പി.വി. രജിമോൻ, മാവേലിക്കര യൂണിയൻ ഭാരവാഹികളായ ഡോ. എ.വി. ആനന്ദരാജ്, ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ്, സുരേഷ് പള്ളിക്കൽ, കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ, ശ്രീനാരായണ മെഡിക്കൽ മിഷൻ കമ്മിറ്റി അംഗം അനിൽ മുത്തോടം എന്നിവർ പങ്കെടുത്തു.