കൊല്ലം: പുനരുദ്ധാരണ പാക്കേജുകൾ അടിയന്തരമായി നടപ്പാക്കി കശുഅണ്ടി വ്യവസായത്തെ സർക്കാർ സംരക്ഷിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ ബി.ബി. ഗോപകുമാർ ആവശ്യപ്പെട്ടു.
ചെറുകിട വ്യവസായ പരിധിയിലെ കശുഅണ്ടി ഫാക്ടറികൾക്ക് നൽകിയ വായ്പാത്തുക വേഗത്തിൽ പിടിച്ചെടുക്കാനുള്ള നടപടികളിൽ നിന്ന് ബാങ്കുകൾ പിന്മാറണം. കൊവിഡ് കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ കഷ്ടത അനുഭവിക്കുന്നവരാണ് കശുഅണ്ടി തൊഴിലാളികൾ. തൊഴിലില്ലാതെ കഷ്ടപ്പെടുന്നവരെ സംരഷിക്കാനുള്ള ബാദ്ധ്യത സർക്കാരിനുണ്ടെന്നും നടപടികൾ വേഗത്തിലാക്കണമെന്നും ബി.ബി. ഗോപകുമാർ ആവശ്യപ്പെട്ടു.