കൊല്ലം: ആരോഗ്യ വകുപ്പ്, കൊല്ലം കോർപ്പറേഷൻ, നീരാവിൽ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന 'ശലഭങ്ങൾ' ആരോഗ്യ ക്ഷേമ പദ്ധതിയുടെ സ്‌കൂൾതല ഉദ്ഘാടനം ഓൺലൈനിലൂടെ നടന്നു.

ഡിവിഷൻ കൗൺസിലർ സിന്ധുറാണി ഉദ്ഘാടനം നിർവഹിച്ചു. എൻ.എസ്.എസ് കൊല്ലം പി.എ.സി എൽ. ഗ്ലാഡിസൻ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് എസ്. സുഭാഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് ദക്ഷിണമേഖലാ ആർ.പി.സി പി.ബി. ബിനു പദ്ധതി വിശദീകരണം നടത്തി.
തൃക്കടവൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മണിലാൽ, ജെ.എച്ച്.ഐമാരായ മനോജ്, ജെയ്‌സി, പ്രിയറാണി, അദ്ധ്യാപകരായ രാജാ ബിനു, എസ്. സിന്ധുമോൾ, അർച്ചന സദാശിവൻ, പി.എസ്. മഞ്ജു തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ ആർ. സിബില സ്വാഗതവും പ്രോഗ്രാം ഓഫീസർ ഷാജു ആലപ്പുഴ നന്ദിയും പറഞ്ഞു.