പത്തനാപുരം : മഞ്ചള്ളൂർ ജംക്ഷന് സമീപം മലക്കറി കച്ചവടം നടത്തിവന്ന മുഹമ്മദാലി,​ നൗഷാദ് ,​ചെമ്മാൻ പാലത്തിന് സമീപത്തായുള്ള ഹാഷിം എന്നിവരുടെ കടയിൽ രാത്രി കയറി മോഷണം നടത്തിയയവർ പിർിയിൽ. ഓട്ടോ ഡ്രൈവറും വനിതാ സുഹൃത്തുമാണ് പിടിയിലായത്. പത്തനാപുരം മഞ്ചള്ളൂർ കുന്നുംപുറത്ത് പുത്തൻ വീട്ടിൽ രാജേഷ് (24)​ ,​ പാതിരിക്കൽ സെന്റ് മേരീസ് സ്കൂളിന് സമീപം പുള്ളൂകുന്നിൽ വീട്ടിൽ വിനീത(30)​ എന്നിവരാണ് അറസ്റ്റിലായത്. മോഷണത്തിന് ഉപയോ​ഗിച്ച ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ കുറച്ച് നാളുകളായി ഈ കടയിൽ‌ നിന്ന് സ്ഥിരമായി മോഷണം നടത്തി വരികയായിരുന്നു പ്രതികളെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പതികളെ റിമാൻഡ് ചെയ്തു.