സി.ആർ. മഹേഷ് വിദ്യാഭ്യാസ മന്ത്രിക്ക് കത്തുനൽകി
ഓച്ചിറ: കൊവിഡ് രണ്ടാംതരംഗം രൂക്ഷമായ സാഹചര്യത്തിൽ ഹയർസെക്കൻഡറി, എസ്.എസ്.എൽ.സി മൂല്യനിർണയ പ്രക്രിയയിൽ ഭാഗമാകേണ്ട 50 വയസിന് മുകളിലുള്ള അദ്ധ്യാപകരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സി.ആർ. മഹേഷ് എം.എൽ.എ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്ക് കത്തു നൽകി. മൂല്യനിർണയ ക്യാമ്പുകളുടെ എണ്ണം പരമാവധി വർദ്ധിപ്പിക്കുകയും യാത്രാ സൗകര്യമുള്ള പ്രദേശങ്ങളിൽ മൂല്യ നിർണയ ക്യാമ്പുകൾ സജ്ജീകരിക്കുകയും വേണമെന്ന് അദ്ദേഹം വ്യക്തമാക്കി.