കൊട്ടാരക്കര : കിഴക്കേക്കര 808-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ 375 കരയോഗ ഭവനങ്ങളിലും ഭക്ഷ്യ കിറ്റും സാനിറ്റൈസറും വിതരണം ചെയ്തു. ഇവയുടെ വിതരണോദ്ഘാടനം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി.തങ്കപ്പൻ പിള്ള നിർവഹിച്ചു. യൂണിയൻ സെക്രട്ടറി സി.അനിൽകുമാർ, യൂണിയൻ ഭാരവാഹിളായ കെ.പ്രഭാകരൻനായർ, ബി.രവികുമാർ, പി.രാജഗോപാൽ, എന്നിവർ സംസാരിച്ചു. കരയോഗം സെക്രട്ടറി കുറുങ്ങേൽ സാജകുമാർ, ഖജാൻജി ജയകുമാർ, രാജൻബാബു, അഡ്വ.ശിവകുമാർ, എസ്.രമേശ്,വനിതാ സമാജം സെക്രട്ടറി വനജാ രാജീവ് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.