jalal-e-s-84

ചാത്തന്നൂർ: പാരിപ്പള്ളി നിസ നിവാസിൽ ഇ.എസ്. ജലാൽ (84) നിര്യാതനായി. കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം, സി.പി.എം പാരിപ്പള്ളി എൽ.സി അംഗം, കേരള കർഷകസംഘം ചാത്തന്നൂർ ഏരിയാ പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം, പാരിപ്പള്ളി ഗണേശ് മെമ്മോറിയൽ ഗ്രന്ഥശാലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പാരിപ്പള്ളി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ തൊഴിലാളി യൂണിയൻ സ്ഥാപക നേതാവാണ്. നിലവിൽ സി.പി.എം എഴിപ്പുറം ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ: സൈനബാ ബീവി. മക്കൾ: നിസ, ലൈസ, ഷമിം. മരുമക്കൾ: നസറുള്ള, ഷബീർ മുഹമ്മദ്, അനീഷ.