പരവൂർ: കേരളാ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പൂതക്കുളം ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂതക്കുളം പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേയ്ക്ക് 11,000 രൂപ സംഭാവന നൽകി. കെ.എസ്.ടി.എ ജില്ലാ നിർവാഹക സമിതി അംഗം എം. മനീഷ് പഞ്ചായത്ത് പ്രസിഡന്റ് എസ്. അമ്മിണിഅമ്മയ്ക്ക് ചെക്ക് കൈമാറി. വൈസ് പ്രസിഡന്റ് വി.ജി. ജയ, സെക്രട്ടറി വി.ജി. ഷീജ, കെ.എസ്.ടി.എ ഉപജില്ലാ പ്രസിഡന്റ് ടി.ജി. അഞ്ജന, ജോയിന്റ് സെക്രട്ടറി എസ്. ഷാജു തുടങ്ങിയവർ പങ്കെടുത്തു.