പുനലൂർ: മഴ ശക്തമായതിനെ തുടർന്ന് പുനലർ താലൂക്കിൽ 4 വീടുകൾക്ക് നാശം. പുനലൂർ കക്കോട് തെക്കേവിള വീട്ടിൽ ചെല്ലമ്മ, ഏരൂർ കാഞ്ഞുവയൽ ചന്ദ്രകോണത്ത് പുത്തൻ വീട്ടിൽ സോഫിയ, തിങ്കൾകരിക്കം നെല്ലിമൂട് വടക്കിൻകര പുത്തൻ വീട്ടിൽ മേരിക്കുട്ടി ബാബു, ചണ്ണപ്പേട്ട കണക്കതോട് രാജി വിലാസത്തിൽ വാസന്തി തുടങ്ങിയവരുടെ വീടുകളാണ് നശിപ്പിച്ചത്. ന്യൂന മർദ്ദത്തെ തുടർന്ന് താലൂക്കിൽ പെയ്ത കനത്ത മഴയിൽ 47 വീടുകൾക്ക് നാശം സംഭവിച്ചു. 9.37 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ടെന്ന് റവന്യൂ അധികൃതർ അറിയിച്ചു.