കണ്ണനല്ലൂർ: ലോക്ക് ഡൗണിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് കണ്ണനല്ലൂർ വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. പ്രസിഡന്റ് വി. മുരുകൻ, സെക്രട്ടറി എം. രാജഗോപാൽ വടക്കേവിള, കമ്മിറ്റി അംഗങ്ങളായ എൻ. ശർമ്മ, വി. പ്രസാദ്, എ. മുരുകൻ, ഗണപതി ആചാരി, ശിവപ്രസാദ്, മുകുന്ദൻ എന്നിവർ നേതൃത്വം നൽകി.