ഓച്ചിറ: എ.ഐ.വൈ.എഫ് ക്ലാപ്പന കിഴക്ക് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വരവിള 9-ാം വാർഡിൽ നടന്ന ഭക്ഷ്യധാന്യ പച്ചക്കറി കിറ്റ് വിതരണം ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താനുവേലി ഉദ്ഘാടനം ചെയ്തു. രണ്ടാം ഘട്ടമായി 50 കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തത്. ക്ലാപ്പന ഗ്രാമ പഞ്ചായത്ത് അംഗം വി.എസ്. സിന്ധു, ടി.കെ. മോഹനൻ, ഓമനക്കുട്ടൻ, എ.ഐ.വൈ.എഫ് ഭാരവാഹികളായ മനു, വരവിള ജീവൻ, വിശാഖ്, അജ്മൽ, ശ്രീക്കുട്ടി, ആദർശ് തുടങ്ങിയവർ പങ്കെടുത്തു.