കൊല്ലം: ജവഹർലാൽ നെഹ്റുവിന്റെ അൻപത്തിയേഴാമത് ചരമ വാർഷിക ദിനമായ നാളെ കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെഹ്റു സ്മൃതി വെബിനാർ സംഘടിപ്പിക്കുന്നു.
'നെഹ്‌റുവിയൻ സാമ്പത്തിക നയങ്ങളും തകരുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയും' എന്നതാണ് വിഷയം.
രാവിലെ 10ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡോ. ശുരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്യും. വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജി.ആർ. കൃഷ്ണകുമാർ അദ്ധ്യക്ഷനാകും. വിചാർ വിഭാഗ് ജില്ലാ - നിയോജക മണ്ഡലം ഭാരവാഹികൾ ചർച്ചയിൽ പങ്കെടുക്കും.