എഴുകോൺ: നേതാജി നഗർ റസിഡൻസ് അസോസിയേഷൻ കൊവിഡ് കാലത്ത് പല ജീവകാരുണ്യ പ്രവർത്തനങ്ങളും ചെയ്യുന്നതിന്റെ ഭാഗമായി കരീപ്ര ഗാന്ധി ഭവൻ ശരണാലയത്തിലേക്ക് ഭക്ഷ്യധാന്യങ്ങൾ കൈമാറി. ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് കെ. ബാബുരാജൻ, സെക്രട്ടറി അനിരുദ്ധൻ, സ്ഥാപക പ്രസിഡന്റ് കെ. രാജേന്ദ്രപ്രസാദ് എന്നിവരിൽ നിന്ന് ശരണാലയം സെക്രട്ടറി അരവിന്ദാക്ഷൻ ഭക്ഷ്യധാന്യം ഏറ്റുവാങ്ങി.