keyakke-kalada-photo
ചിറ്റുമല റസിഡന്റ്സ് അസോസിയേഷന്റെയും സരസ്വതി സ്റ്റോഴ്സിന്റെയും നേതൃത്വത്തിൽ കിഴക്കേ കല്ലട ഗ്രാമപഞ്ചായത്തിൽ ഭക്ഷ്യധാന്യ കിറ്റുകളുടെയും ധനസഹായത്തിന്റെയും വിതരണം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. സുനിൽ ഉദ്ഘാടനം ചെയ്യുന്നു

കിഴക്കേ കല്ലട: കിഴക്കേകല്ലട ഗ്രാമപഞ്ചായത്തിൽ കൊവിഡും കാലവർഷക്കെടുതിയും മൂലം ദുരിതമനുഭവിക്കുന്നവർക്ക് ചിറ്റുമല റസിഡന്റ്സ് അസോസിയേഷന്റെയും സരസ്വതി സ്റ്റോഴ്സിന്റെയും നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകളും ധനസഹായവും വിതരണം ചെയ്തു. 25 കുടുംബങ്ങൾക്കാണ് ഇന്നലെ സഹായമെത്തിച്ചത്.

പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. സുനിൽ വിതരണോദ്ഘാടനം നിർവഹിച്ചു. അഡ്വ. എം.പി. സുഗതൻ ചിറ്റുമല അദ്ധ്യക്ഷത വഹിച്ചു. ഡോ. ജോയൽ, കല്ലട പി. സോമൻ ,പി. റോബിൻസ്, പി. തങ്കച്ചൻ ചിറ്റുമല തുടങ്ങിയവർ സംസാരിച്ചു.