പത്തനാപുരം: തലവൂർ അലക്കുഴിയിൽ വിളയിൽ ജംഗ്ഷന് സമീപം 50 ലിറ്റർ കോട കണ്ടെത്തി. കരുകല ഏലായിലേക്ക് പോകുന്ന നീർച്ചാലിന് സമീപം കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലാണ് കോട കണ്ടെത്തിയത്. പത്തനാപുരം എക്‌സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പത്തനാപുരം എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ സുരേഷ്‌കുമാർ, സി.ഇ.ഓ മാരായ അശ്വന്ത് സുന്ദരം, ഗിരീഷ്‌കുമാർ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.