കൊല്ലം: കിരാത നിയമങ്ങൾ അടിച്ചേൽപ്പിച്ച് ലക്ഷ്യദ്വീപിനെ തകർക്കാൻ ശ്രമിക്കുന്ന അഡ്മിനിസ്ട്രേറ്രറെ കേന്ദ്ര സർക്കാർ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലീം ജമാഅത്ത് കൗൺസിൽ കൊല്ലം നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഗുണ്ടാ നിയമവും ബീഫ് നിരോധനവുമടക്കം നടപ്പിലാക്കുന്നത് ദ്വീപിലെ 90 ശതമാനം വരുന്ന മുസ്ളിം ജനതയുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് ഭാരവാഹികൾ ആരോപിച്ചു.
പ്രതിഷേധ പരിപാടി സംസ്ഥാന സെക്രട്ടറി നജുമുദ്ദീൻ അഹമ്മദ് ഉദ്ഘാടനം ചെയ്തു പറഞ്ഞു. താലൂക്ക് പ്രസിഡന്റ് എ.ആർ. ഷൈൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ.ആർ. ഷറഫുദ്ദീൻ, നൗഷാദ്, അസീം തുടങ്ങിയവർ പങ്കെടുത്തു.