കൊല്ലം: 2021-22 വർഷത്തിൽ ജൈവവൈവിദ്ധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് വനം - വന്യജീവി വകുപ്പ് നൽകുന്ന വനമിത്ര അവാർഡിന് വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കർഷകർ തുടങ്ങിവർക്ക് അപേക്ഷിക്കാം. കണ്ടൽക്കാടുകൾ, കാവുകൾ, ഔഷധച്ചെടികൾ, കാർഷിക വൈവിദ്ധ്യം തുടങ്ങിയവയുടെ പരിരക്ഷാ പ്രവർത്തനങ്ങൾ പരിഗണിച്ച് ഓരോ ജില്ലയ്ക്കും ഒരു അവാർഡ് വീതം നൽകും. വിശദവിവരങ്ങൾ ചിന്നക്കടയിലുള്ള സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽ ലഭിക്കും. ഫോൺ: 04742748976.