kunnathoor-
കുന്നത്തൂരിൽ ആരംഭിച്ച ഡൊമിസിലിയറി കെയർ സെന്ററിന്റെ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം.എൽ.എയും ജില്ലാ പഞ്ചായത്തംഗം പി.കെ. ഗോപനും ചേർന്ന് നിർവഹിക്കുന്നു

കുന്നത്തൂർ: കുന്നത്തൂർ ഗ്രാമ പഞ്ചായത്തിൽ കൊവിഡ് രോഗികൾക്കായി ഡൊമിസിലിയറി കെയർ സെന്റർ ആരംഭിച്ചു. കുന്നത്തൂർ നെടിയവിള അംബികോദയം ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച സെന്ററിന്റെ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം.എൽ.എയും ജില്ലാ പഞ്ചായത്തംഗം പി.കെ. ഗോപനും ചേർന്ന് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി, വൈസ് പ്രസിഡന്റ് ബിനേഷ്, അഡ്വ. ഷാഫി, ഗീതാകുമാരി, ശ്രീലേഖ, പ്രഭാകുമാരി എന്നിവർ പങ്കെടുത്തു.