കൊല്ലം: ലക്ഷദ്വീപിലെ തദ്ദേശീയരുടെ 'സ്വത്വം' തകർക്കുന്ന കരിനിയമങ്ങളിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് നാഷണൽ മൈനോറിറ്റി കൗൺസിൽ (എൻ.എം.സി) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
കൊവിഡ് പ്രതിരോധ സഹായത്തിൽ വീഴ്ചവരുത്തിയ കേന്ദ്ര സർക്കാർ ക്രൂരവും വിവേചനപരവുമായ ഗുഢനീക്കമാണ് ഇപ്പോൾ നടത്തുന്നത്.
വിവാദ നായകനായ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ തൽസ്ഥാനത്ത് നിന്ന് നീക്കണം. ഒപ്പം ജനാധിപത്യ ഭരണ നടപടികൾ പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 30ന് പ്രതിഷേധ കരിദിനം ആചരിക്കാൻ യോഗം തീരുമാനിച്ചു. ഓൺലൈൻ യോഗത്തിൽ എൻ.എം.സി സംസ്ഥാന പ്രസിഡന്റ് എ. റഹിംകുട്ടി അദ്ധ്യക്ഷനായി. ഡോ. എം.എ. സലാം, വൈ.എ. സമദ്, ഡോ. ജെ. അബ്ദുൽസലാം, ജെ. മുഹമ്മദ് അസ്ലം, പുരക്കുന്നിൽ അഷറഫ്, അർത്തിയിൽ അൻസാരി, വൈ. അഷറഫ് സഫ, എ. ഇബ്രാഹിംകുട്ടി, ചാത്തന്നൂർ ബഷീർ, ഷാഹുൽ ഹമീദ് കരേര, തോപ്പിൽ ബദറുദ്ദീൻ, പുന്നല കബീർ, മാലുമേൽ സലിം, നെടുമ്പന ജാഫർ, കോയാക്കുട്ടി എന്നിവർ പങ്കെടുത്തു.