ഓച്ചിറ: തെങ്ങ് കടപുഴകി വീണ് വീടിനും മതിലിനും ഭാഗികമായ നാശം സംഭവിച്ചു. മേമന വലിയത്ത് വീട്ടിൽ ഹസൻ കുഞ്ഞിന്റെ വീടിന്റെയും മതിലിന്റെയും മുകളിലേക്കാണ് ഇന്നലെ വൈകിട്ട് 5 മണിക്ക് മരം കടപുഴകി വീണത്. ഇലക്ട്രിക് പോസ്റ്റിനും നാശം സംഭവിച്ചു. ഏകദേശം 30000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.