കൊട്ടിയം: ആർ.എസ്.പി ആദിച്ചനല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ കൊവിഡ് ബാധിതർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു. ആർ.എസ്.പി ചാത്തന്നൂർ മണ്ഡലം സെക്രട്ടറി പ്ലാക്കാട് ടിങ്കു, ലോക്കൽ കമ്മിറ്റി സെക്രട്ടറി ജെ. രാധാകൃഷ്ണൻ, ബ്രാഞ്ച് സെക്രട്ടറി ജെ. ശിവാനന്ദൻ, ആർ.വൈ.എഫ് ലോക്കൽ കമ്മിറ്റി അംഗങ്ങളായ സനോഫർ, അരുൺ എന്നിവർ നേതൃത്വം നൽകി.