d

തഴവ: കുലശേഖപുരം ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇന്ന് ഉച്ചയ്ക്ക് 12 മുതൽ മത്സ്യത്തൊഴിലാളികൾക്ക് ആന്റിജൻ ടെസ്റ്റ് നടത്തും. കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്താലാണ് പുതിയ നടപടി.

27ന് ഉച്ചയ്ക്ക് 2 മുതൽ ആദിനാട് മുസ്ലിം എൽ.പി. സ്കൂളിൽ ആർ.ടി.പി.സി.ആർ ടെസ്റ്റും നടത്തുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.