കരുനാഗപ്പള്ളി: കൊവിഡിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ നേതൃത്വത്തിൽ വിവിധ ശാഖകൾക്ക് നൽകിയ അരി വിതരണം ചെയ്തുതുടങ്ങി. കോട്ടയ്ക്കുപുറം 400-ാം നമ്പർ ശാഖയിൽ സംഘടിപ്പിച്ച ചടങ്ങിൽ യൂണിയൻ കമ്മിറ്റി അംഗം എല്ലയ്യത്ത് ചന്ദ്രൻ അരി വിതരണം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡ് സച്ചിതാനന്ദൻ, സെക്രട്ടറി സദാനന്ദൻ എന്നിവർ നേതൃത്വം നൽകി.