വടക്കുംതല: കൊവിഡിനെ തുടർന്ന് ഒന്നര മാസമായി കടകൾ അടച്ചിട്ടിരിക്കുന്ന വ്യാപാരികൾക്ക് കുറ്റിവട്ടം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ, പച്ചക്കറിക്കിറ്റ് വിതരണം ചെയ്തു. ചവറ സി.ഐ അനിൽ കുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് സജീബ് അദ്ധ്യക്ഷത വഹിച്ചു. ഷംനാദ് തയ്യിൽ, ഷാജി ടയർ പാലസ്, അൻസർ താബിത്ത്, അജി അരുൺ വീഡിയോ, അർഷാദ് പാരാമൗണ്ട്, ഷമീർ പാത്തിയത്ത് എന്നിവർ പങ്കെടുത്തു.