s

കരുനാഗപ്പള്ളി: റിസർവ് ബാങ്കിൽ നിന്ന് ലഭിച്ച ഒരു ലക്ഷം കോടി രൂപയുടെ ഡിവിഡെന്റ് എല്ലാവർക്കും സൗജന്യ വാക്സിൻ ലഭ്യമാക്കാൻ വിനിയോഗിക്കണമെന്ന് എ.എം. ആരിഫ് എം.പി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ ആവശ്യത്തിനനുസരിച്ച് രാജ്യത്തെ വാക്സിൻ നിർമ്മാതാക്കൾക്ക് കൊവിഡ് വാക്സിൻ നൽകാൻ സാധിക്കാത്ത സാഹചര്യത്തിൽ ആഗോള ടെൻഡർ വഴി എല്ലാ സംസ്ഥാനങ്ങൾക്കും വിദേശ വാക്സിനുകൾ ലഭ്യമാക്കാൻ കേന്ദ്രം നടപടി സ്വീകരിക്കണം. വിദേശ രാജ്യങ്ങൾ അംഗീകരിച്ച കൊവിഷീൽഡ് വാക്സിന്റെ ഔദ്യോഗിക നാമമായ ഓക്സ്ഫോർഡ് അസ്ട്ര സെനേക എന്നത് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുവാൻ നിർദ്ദേശം നൽകി പ്രവാസികളുടെ ആശങ്കയ്ക്ക് പരിഹാരം കാണണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ എ.എം. ആരിഫ് എം.പി ആവശ്യപ്പെട്ടു.